Kottayam

നവകേരള സദസ് : പാലായിൽ നാളെ (ഡിസംബർ 12) ഗതാഗത ക്രമീകരണം

നാളെ (ഡിസംബർ 12) പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന നവകേരളസദസ്സിനോടനുബന്ധിച്ച് പാലാ ടൗണിലും പരിസരപ്രദേശങ്ങളിലും ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ഭാഗത്ത് നിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങലും പുലിയന്നൂർ അമ്പലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ആർ.വി. ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡുവഴി സിവിൽ സ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ടൗണിലെത്തണം.
ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ
ജംഗ്ഷൻ വഴി ബൈപ്പാസിലൂടെ യാത്ര തുടരേണ്ടതാണ്.

പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പന്ത്രണ്ടാം മൈലിൽനിന്നു കടപ്പാട്ടൂർ ബൈപ്പാസ് വഴി യാത്ര ചെയ്യേണ്ടതാണ്.

തൊടുപുഴ റൂട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കിഴതടിയൂർ ജംഗ്ഷനിൽനിന്നു ബൈപ്പാസിലൂടെ യാത്ര തുടരേണ്ടതാണ് .

കോട്ടയം ഭാഗത്ത് നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസ് വഴി 12-ാം മൈൽ എത്തി പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ടതാണ്.

പാർക്കിംഗ് ക്രമീകരണങ്ങൾ

കരൂർ പഞ്ചായത്തുകളിൽ നിന്നുള്ള ബസ്സുകൾ സിവിൽ സ്‌റ്റേഷൻ ജംഗ്ഷനിൽ ആളെ ഇറക്കി മുണ്ടുപാലം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ കിഴതടിയൂർ ജംഗ്ഷനിൽ ആളെ ഇറക്കി മുണ്ടുപാലം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

കടനാട്, മേലുകാവ് പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ കീഴതടിയൂർ ജംഗ്ഷനിൽ ആളെ ഇറക്കി പാലാ തൊടുപുഴ റോഡിൽ കാർമ്മൽ ആശുപത്രി ജംഗ്ഷൻ മുതൽ പ്രവിത്താനം ഭാഗത്തേക്ക് റോഡിന്റെ ഇടതുഭാഗത്ത് പാർക്ക് ചെയ്യണം.

പാലാ നഗരസഭ, മീനച്ചിൽ, മുത്തോലി പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ സിവിൽ സ്‌റ്റേഷൻ ജംഗ്ഷനിൽ ആളെ ഇറക്കി പാലാ തൊടുപുഴ റോഡിൽ കാർമ്മൽ
ആശുപത്രി ജംഗ്ഷൻ മുതൽ പ്രവിത്താനം ഭാഗത്തേക്ക് റോഡിന്റെ ഇടതുഭാഗത്ത്
പാർക്ക് ചെയ്യണം.
എലിക്കുളം, കൊഴുവനാൽ പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ പാലാ മുനിസിപ്പൽ ലൈബ്രറി മുൻവശം ആളെ ഇറക്കി കടപ്പാട്ടൂർ ബൈപ്പാസിൽ പാർക്ക് ചെയ്യണം.

വി.വി.ഐ.പി. വാഹനങ്ങൾ പാലാ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

വി.ഐ.പി. വാഹനങ്ങൾ പാലാ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.

മറ്റു വകുപ്പുകളുടെ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും സെന്റ് തോമസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

കൂടുതലായി വരുന്ന സ്വകാര്യ വാഹനങ്ങൾ ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്യണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close