Kottayam

നവകേരള സദസ് ഏറ്റുമാനൂരിൽ യോഗം ചേർന്നു 

കോട്ടയം :  മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്റെ  ഭാഗമായി ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ  പഞ്ചായത്തുതല ആലോചനായോഗം ചേർന്നു.
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ മേനോൻ അധ്യക്ഷത വഹിച്ചു.മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് വീടുകളിൽ എത്തിക്കുന്നതു സംബന്ധിച്ചും പ്രചരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയതിനെക്കുറിച്ചും യോഗം വിലയിരുത്തി. 
സഹകരണ മേഖലയിൽ നിന്നും സദസ്സിൽ പങ്കെടുക്കുന്ന സഹകാരികൾ അവരുടെ പ്രാതിനിധ്യം സംബന്ധിച്ചു ചർച്ച ചെയ്തു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ,നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് കുമാർ, സംഘാടക സമിതി കൺവീനറും  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടറുമായ ബിനു ജോൺ , സംഘാടകസമിതി ജോയിന്റ് കൺവീനർ കെ.എൻ വേണുഗോപാൽ , കോട്ടയം അർബൻ ബാങ്ക് ചെയർമാൻ ടി.ആർ രഘുനാഥ് , ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close