Alappuzha

നവകേരള സദസ്സ്: അമ്പലപ്പുഴയില്‍ അമച്ചര്‍ നാടക മത്സരവും ഷോര്‍ട്ട് ഫിലിം മത്സരവും

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അമ്പലപ്പുഴ ഫെസ്റ്റില്‍ വിവിധ മത്സരങ്ങള്‍ നടത്തും. സംസ്ഥാനാടിസ്ഥാനത്തില്‍ അമച്ചര്‍ നാടക മത്സരം സംഘടിപ്പിക്കും.  അരമണിക്കൂറാണ് പരമാവധി ദൈര്‍ഘ്യം. സ്‌ക്രിപ്റ്റ് മുന്‍കൂട്ടി അയക്കണം. ഒന്ന്, രണ്ട്, മൂന്നു സ്ഥാനക്കാര്‍ക്ക് 15000,10000, 5000രൂപ എന്നിങ്ങനെ സമ്മാനം നല്‍കും.

തിരുവാതിര, നാടന്‍ പാട്ട്, ഒപ്പന, വഞ്ചിപ്പാട്ട്, മൂകാഭിനയം തുടങ്ങിയ മത്സരങ്ങളുമുണ്ട്. കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരവും നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എച്ച്.സലാം എം.എല്‍.എ., കണ്‍വീനര്‍ കെ.എസ് രാജേഷ് എന്നിവര്‍ അറിയിച്ചു. ഫോണ്‍:  9496155933, 9495528421

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close