Alappuzha

കെ.എസ്.എഫ്.ഇ. മേഖലാതല സമ്മാനങ്ങൾ വിതരണം ചെയ്തു

ആലപ്പുഴ: കെ.എസ്.എഫ്.ഇ. ഭദ്രതാ സ്മാർട്ട് ചിട്ടികൾ 2022, ലോ കീ കാമ്പയിൻ എന്നിവയുടെ ആലപ്പുഴ മേഖലാ സമ്മാനവിതരണം നടത്തി. കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. 5 ടാറ്റാ ഇലക്ട്രിക് കാറുകൾ, 8 ഹീറോ ഇലക്ട്രിക്ക് സ്കൂട്ടറുകൾ, 5 പവൻ വീതം സ്വർണ്ണനാണയങ്ങൾ (രണ്ട് പേർക്ക്) എന്നിവയാണ് വിജയികൾക്കായി വിതരണം
ചെയ്തത്. ആലപ്പുഴ റെയ്ബാൻ
ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ മേഖലാ എ.ജി.എം. വേണുഗോപാലപിള്ള എസ്. സ്വാഗതം ആശംസിച്ചു. സംഘടനാ ഭാരവാഹികളായ എസ്.ഉല്ലാസ്, സുജിത്ത് എസ്., മുഹമ്മദ് ഇക്ബാൽ
എ., സുശീലൻ എസ്., ലാലിച്ചൻ ജോസഫ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close