Kottayam

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണം

കോട്ടയം: മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 2023-24 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിർവഹിച്ചു.  4.73 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും നാലു മാസം കാലിത്തീറ്റ സബ്സിഡിയായി  ലഭിക്കും. ഇടമറ്റം ക്ഷീരസംഘത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ റ്റി.ബി. ബിജു, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close