Kottayam

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ യോഗം സംഘടിപ്പിച്ചു

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നിയോജകമണ്ഡലംതല മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ യോഗം  സംഘടിപ്പിച്ചു. പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മാര്‍ജ്ജന യജ്ഞത്തില്‍
എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ
എം.എല്‍.എ അഭിനന്ദിച്ചു. 2023 ഡിസംബര്‍ 31 ന് മുന്‍പ് നിയോജകമണ്ഡലം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ പൊന്നമ്മ ചന്ദ്രന്‍ (പുതുപ്പള്ളി), റോസമ്മ മത്തായി (വാകത്താനം), കെ.സി ബിജു (മണര്‍കാട്), മോനിച്ചന്‍ കിഴക്കേടം (മീനടം), സിന്ധു അനില്‍കുമാര്‍ (അകലക്കുന്നം) ഷീല ചെറിയാന്‍(കൂരോപ്പട), ഡാലി റോയ് (പാമ്പാടി), പള്ളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സാബു പുതുപറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണ്‍, പുതുപ്പള്ളി പഞ്ചായത്ത്  വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, ക്യാമ്പയിന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീശങ്കര്‍, പുതപ്പള്ളി പഞ്ചായത്ത് സെക്രട്ടറി എന്‍. അരുണ്‍ കുമാര്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close