Kottayam

കുറിച്ചിത്താനം കെ.ആർ. നാരായണൻ സർക്കാർ എൽ.പി.എസിൽ വർണ്ണക്കൂടാരം ഒരുങ്ങി; ഉദ്ഘാടനം 21ന്  

കോട്ടയം: കുറിച്ചിത്താനം കെ.ആർ. നാരായണൻ സർക്കാർ എൽ.പി. സ്‌കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മാതൃകാ പ്രീ-പ്രൈമറി സ്‌കൂൾ വർണക്കൂടാരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 21ന്  നടക്കും. ഉച്ചയ്ക്ക് രണ്ടിന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. സമഗ്രശിക്ഷാ കേരള പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണക്കൂടാരം നിർമിച്ചത്.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, മരങ്ങാട്ടുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൽജി എമ്മാനുവേൽ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, സ്ഥിരംസമിതി അധ്യക്ഷരായ സിറിയക് മാത്യൂ, തുളസീദാസ്, ജാൻസി റ്റോജോ, ഗ്രാമപഞ്ചായത്തംഗം ജോസഫ് ജോസഫ്, സമഗ്ര കേരളം ജില്ലാ പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, കുറവിലങ്ങാട് എ.ഇ.ഒ. ഡോ. കെ.ആർ. ബിന്ദുജി, കുറവിലങ്ങാട് ബി.പി.സി. എ. സതീഷ് ജോസഫ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. റീന പോൾ, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡംഗം ഷൈജു പഴേമാക്കിൽ, മുൻ ഹെഡ്മാസ്റ്റർമാരായ ജോർജ്ജ് ഫിലിപ്പ്, സുജ പി. ജോൺ, സ്റ്റാഫ് സെക്രട്ടറി കെ. ഷീബ, കുറിച്ചിത്താനം പീപ്പിൾസ് ലൈബ്രറി സെക്രട്ടറി എം.കെ. രാജൻ, സ്‌കൂൾ വികസന സമിതി അംഗം റ്റി.എൻ. ജയൻ, പൂർവ വിദ്യാർഥി സംഘടന പ്രതിനിധി സാബു സെബാസ്റ്റ്യൻ, മാതൃസംഗമം പ്രസിഡന്റ് ജെനി ജോമോൻ, പി.ടി.എ. പ്രസിഡന്റ് ലിബിൻ തോമസ് എന്നിവർ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close