Kottayam

കടുത്തുരുത്തിയിൽ വിമുക്തി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: എക്സൈസ് വകുപ്പിന്റെ ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി നിയമസഭമണ്ഡലംതല ഏകദിനക്യാമ്പ് സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ.  ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു.

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിച്ചു. ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ വിനു വിജയൻ, വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. ഗോപകുമാർ, കുറവിലങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. രാംപ്രസാദ്, എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥർ, സ്‌കൂൾ അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close