Kottayam

ഉന്നതവിദ്യാഭ്യാസ ധനസഹായം: ജനുവരി 31 വരെ അപേക്ഷിക്കാം

കോട്ടയം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് നൽകുന്ന ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി., ഐ.ടി.ഐ. റ്റി.റ്റി.സി, പോളി ടെക്നിക്ക്, ജനറൽ നഴ്‌സിംഗ്, ബി.എഡ്., മെഡിക്കൽ ഡിപ്ലോമ, പരീക്ഷകളിൽ ഉന്നതവിജയം നേടിയവരുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം .അപേക്ഷാഫോറം ബോർഡിന്റെ വെബ്‌സൈറ്റായ www.agriworkersfund.org ൽ ലഭിക്കും. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ അല്ലെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ്, അംഗത്വ പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, പേരിലോ വിലാസത്തിലോ വ്യത്യാസം ഉണ്ടെങ്കിൽ വാർഡ് മെമ്പറുടെ സാക്ഷ്യപത്രം, കർഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 2023 ജനുവരി ഒന്നുമുതൽ  2023 ഡിസംബർ 31 വരെ ലഭ്യമായ പരീക്ഷാഫലങ്ങളാണ് അപേക്ഷയുടെ അടിസ്ഥാനം. ജനുവരി 31ന് വൈകിട്ട് അഞ്ചുവരെ കോട്ടയം നാഗമ്പടത്തെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസിൽ അപേക്ഷ സ്വീകരിക്കും. അപ്പീൽ അപേക്ഷ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ഫെബ്രുവരി ഒന്നു മുതൽ 10 വരെ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481-2585604.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close