Malappuram

കുടുംബശ്രീയുടെ “കൈത്താങ്ങ്” പദ്ധതി ഇന്ന് മുതൽ എല്ലാ സി.ഡി.എസുകളിലും

ജില്ലയിൽ എല്ലാ സി.ഡി.എസുകളിലും നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കുടുംബശ്രീയുടെ കൈത്താങ്ങ് പദ്ധതി ആരംഭിക്കുന്നു. കുടുംബശ്രീ സി.ഡി.എസുകളുടെ കീഴിൽ നടത്തുന്ന അടിയന്തര ആവശ്യങ്ങൾക്കും ,അടിയന്തര ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കുടുംബശ്രീ ജില്ലാ മിഷന്റെ തനത് പദ്ധതിയാണ് “കൈത്താങ്ങ്”. ഓരോ സിഡിഎസുകളിലും ഓരോ ലക്ഷം രൂപയെങ്കിലും ശേഖരിച്ചു കൊണ്ട് 1 കോടി 11 ലക്ഷം രൂപയോളം പ്രാഥമികമായി ഫണ്ട് സമാഹരിക്കാനും പദ്ധതി നടപ്പിലാക്കാനുമാണ് കുടുംബശ്രീ ജില്ലാ മിഷൻ ലക്ഷ്യമിടുന്നത് .ഒരു സി.ഡി.എസിനു കീഴിലുള്ള അടിയന്തിരാവശ്യങ്ങൾക്ക് കൈത്താങ്ങ് പദ്ധതി ലഭ്യമാക്കാൻ ആ പഞ്ചായത്തിലെ സി.ഡി.എസിന് മീറ്റിംഗ് കൂടി തീരുമാനിക്കാവുന്നതാണ്.കുടുംബശ്

 ജില്ലയിലെ എല്ലാ സിഡിഎസുകളിൽ നിന്നും കൈത്താങ്ങ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ഏറ്റവും അർഹമായവർക്ക് എത്തിക്കാനാണ് കുടുംബശ്രീ ശ്രമിക്കുന്നതെന്നും ഈ പദ്ധതിയിലൂടെ കുടുംബശ്രീ കൂടുതൽ അടിയന്തര ജീവകാരുണ്യ സഹായ പ്രവർത്തനങ്ങളിൽ കൂടി പങ്കാളികളാകുമെന്നും കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ജാഫർ.കെ.കക്കൂത്ത് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close