Kottayam

ജില്ലയിൽ 11387 കോടി രൂപ ബാങ്കുകൾ വായ്പ നൽകി

കോട്ടയം : സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ  രണ്ടാം പാദം വരെ 11, 387 കോടി രൂപ  ബാങ്കുകൾ വായ്പ നൽകിയതായി
ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയുടെ ഓൺലൈനായി സംഘടിപ്പിച്ച റിവ്യൂയോഗം അറിയിച്ചു. 4284 കോടി രൂപ കാർഷിക മേഖലയ്ക്കും 2395 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കും, 286 കോടി രൂപ വിദ്യാഭ്യാസ, മുൻഗണനാവിഭാഗത്തിൽ വരുന്ന ഭവനവായ്പ എന്നിവ അടങ്ങുന്ന മേഖലയ്ക്കും വിതരണം ചെയ്തു.
 വ്യക്തിഗത വായ്പ, വാഹന വായ്പ, മുൻഗണനേതര ഭവന വയ്പ എന്നിവ അടങ്ങുന്ന മുൻഗണന ഇതര വിഭാഗത്തിൽ 4422 കോടി രൂപയും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 6965 കോടി രൂപയും മുൻഗണനാ വിഭാഗത്തിനാണ്.  ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ  നീക്കിയിരിപ്പ് 35323 കോടിയും, നിക്ഷേപ നീക്കിയിരിപ്പ് 62743 കോടിയുമാണ്.
യോഗം ഡെപ്യൂട്ടി കളക്ടർ (ആർ.ആർ.) ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. കോട്ടയം എസ്.ബി.ഐ  ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. ശിവകുമാർ അധ്യക്ഷത വഹിച്ചു.  ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് മണ്ണൂരാൻപറമ്പിൽ, ആർ.ബി.ഐ എൽ.ഡി.ഒ സാവിയോ ജോസ് വാണിയപുര, നബാർഡ് എ.ജി.എം റെജി വർഗീസ്, വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close