Kottayam

ഉന്നതി – പട്ടിക ജാതി പ്രൊമോട്ടര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോട്ടയം: പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴില്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടിക ജാതി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടയം ഐ.എം.എ ഹാളില്‍ നടന്ന പരിശീലനപരിപാടിയില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം.എസ.് സുനില്‍ അധ്യക്ഷത വഹിച്ചു. 78 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. നോളെജ് ഇക്കോണമി മിഷനും പട്ടികജാതി – പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴിലെ ഉന്നതി കേരള എംപവര്‍മെന്റ് സൊസൈറ്റിയുമായി ചേര്‍ന്നാണ് ഉന്നതി തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നത്. വിജ്ഞാന തൊഴില്‍ മേഖലയില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴില്‍തല്‍പരരായ 18 നും 59നുമിടയില്‍ പ്രായമുള്ള പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പട്ടികജാതി- പട്ടികവര്‍ഗ തൊഴിലന്വേഷകരെ കണ്ടെത്തി റസിഡന്‍ഷ്യല്‍ പരിശീലനത്തിലൂടെയോ ഓണ്‍ലൈന്‍ പരിശീലനത്തിലൂടെയോ തൊഴില്‍ ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി.പ്രകാശ്നായര്‍, കേരള നോളെജ് ഇക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍ കെ.ജി പ്രീത, പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close