Kottayam

പൊതുഗതാഗത രംഗത്ത് കൊണ്ടുവന്നത് സമാനതകളില്ലാത്ത മാറ്റം:  മന്ത്രി ആന്റണി രാജു

കോട്ടയം:   പൊതുഗതാഗത രംഗത്ത് സര്‍ക്കാര്‍ കൊണ്ടുവന്നത് സമാനതകളില്ലാത്ത മാറ്റമെന്ന് ഗതാഗത മന്ത്രി ആന്റെണി രാജു പറഞ്ഞു. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പാലാ നിയോജകമണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കെ. എസ.് ആര്‍. ടി. സി യിലെ ജീവനക്കാരുടെ സംരക്ഷണം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുളളത്.  ജീവനക്കാര്‍ക്ക് കുടിശ്ശിക തീര്‍ത്ത് ശമ്പളം വിതരണം ചെയ്യാന്‍ സാധിച്ചു. ശമ്പള പരിഷ്‌കരണം, എംപാനല്‍ ജീവനകാരുടെ പുനര്‍നിയമനം എന്നിവ യാഥാത്ഥ്യമാക്കി. സ്വിഫ്റ്റ് ബസ്, ഇലക്ട്രിക് ബസ്, കുറഞ്ഞ ചെലവില്‍ ബജറ്റ് ടൂറിസം, ഗ്രാമവണ്ടി, സ്മാര്‍ട്ട് ലൈസന്‍സ്, എഐ ക്യാമറുകള്‍ സ്ഥാപിക്കല്‍ തുടങ്ങി പൊതു ഗതാഗത രംഗത്ത് കലാനുസൃതമായ മാറ്റങ്ങളാണ് നടപ്പിലാക്കിയിട്ടുളളത്. 

ഓഖി, കോവിഡ്, നിപ, കാലവര്‍ഷകെടുതി തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നു.  
കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുതിയ അധ്യായം കുറിച്ചു കൊണ്ട് മഞ്ചേശ്വരത്തു നിന്നും തുടങ്ങിയ യാത്രയ്ക്ക് സമാനകളില്ലാത്ത പൊതുജന സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 7633 കോടി രൂപയാണ് ദുരിതാശ്വാസ നിധിയില്‍ നിന്നു നല്‍കാനായത്. നിര്‍മാണ രംഗത്തെ തൊഴിലാളികള്‍ക്ക് രാജ്യത്ത് ഏറ്റവും അധികം വേതനം നല്‍കുന്ന സംസ്ഥാനമാണ് കേരളം.  താലൂക്ക്, ജില്ലാ തലത്തിലുമെല്ലാം പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച്  മന്ത്രിമാര്‍ നേരിട്ടെത്തി സമയബന്ധിതമായി ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന രീതിയില്‍ അദാലത്തുകള്‍ സംഘടിപ്പിക്കാനായി. തീരദേശ മേഖലയിലെയും വനമേഖലയിലേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍ നേരിട്ടെത്തി പരിഹാര അദാലത്തുകള്‍ സംഘടിപ്പിച്ചു.  കിഫ്ബി മുഖാന്തിരം ലക്ഷ്യം വെച്ചതില്‍ അധികമുള്ള  അടിസ്ഥാന സൗകര്യമടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായി. ആരോഗ്യ മേഖലില്‍ ലോകത്തിന് മുന്നില്‍ തന്നെ ശ്രദ്ധേയമായ നേട്ടമാണ് കൈവരിക്കാനായത്. പൊതു വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക മികവും ഉയര്‍ത്താനായി.സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയിലേക്ക് ഉയര്‍ത്താനായെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close