Uncategorized

താത്കാലിക നിയമനം

തൃപ്പൂണിത്തുറ ഗവ. ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ബയോ ഗ്യാസ് പ്ലാന്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് 580 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

അപേക്ഷകരുടെ യോഗ്യത  പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, ഐടിഐ   ട്രേഡ് സർട്ടിഫിക്കറ്റ്,  ഇൻസിനറേറ്റർ / ബയോഗ്യാസ് പ്ലാൻ്റ് പ്രവർത്തിപ്പിച്ചുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. 01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 29  രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം . എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 04842777489, 04842776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയുവാൻ സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close