Kollam

ചായത്തില്‍ ചാലിച്ച് കൊല്ലം

പ്രധാനവേദിയിലെ ക്യാന്‍വാസില്‍ ജില്ലയെ പകര്‍ത്തിയിരിക്കുകയാണ് ചിത്രകലാ അധ്യാപകര്‍(ആര്‍ട്ട് എഡ്യൂക്കേഷന്‍ ടീച്ചേഴ്‌സ് ). കഥകളി(കൊട്ടാരക്കര), ജഡായുപാറ (ചടയമംഗലം) , കശുവണ്ടി, വള്ളംകളി, ക്ലോക്ക് ടവര്‍, തങ്കശ്ശേരി വിളക്കുമാടം, ചീനവല തുടങ്ങി കൊല്ലത്തിന്റെ സവിശേഷതകള്‍ വിളിച്ചോതുന്ന ഫ്രീ ഹാന്‍ഡ് സ്‌കെച്ചുകളാണ് ക്യാന്‍വാസിലുള്ളത്. കൊല്ലം വിദ്യാഭ്യാസ ഉപഡയറക് ടര്‍ കെ ഐ ലാലിന്റെ നേതൃത്വത്തിലാണ് അധ്യാപക സംഘം കലാവിരുന്നൊരുക്കിയത്. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍എന്നീ ഡി ഇ ഒ യുടെ കീഴിലുള്ള സ്‌കൂളുകളിലെ ചിത്രരചന അധ്യാപകര്‍ പങ്കാളികളായി. ഇളമ്പള്ളൂര്‍ എസ് എന്‍ എസ് എം എച്ച് എസ്എസിലെ ശരത്, വെണ്ടാര്‍ എസ് വി എംഎം എച്ച്എസ്എസിലെ അജിലാല്‍, ഈസ്റ്റ് കല്ലട ഇ വി എച്ച് എസ് ആന്റ് വിഎച്ച്എസ്എസിലെ ഹരിശങ്കര്‍ , കല്ലട സി വി കെ എം എച്ച് എസ് എസിലെ ഹരികുമാര്‍, ചിതറ എസ് എന്‍ എച്ച് എസിലെ ദിലീപ് കുമാര്‍ എന്നീ ചിത്രകല അധ്യാപകരാണ് നേതൃത്വം നല്‍കുന്നത്. കേരള കലോത്സവത്തിന്റെ ലോഗോ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ചുവരെഴുത്തുകളും കാഴ്ച്ചക്കാരില്‍ ദൃശ്യവിരുന്നായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close