Idukki

തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കും : ജില്ലാ കളക്ടർ

ലോകസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ്. മലമ്പണ്ടാരം വിഭാഗത്തിലെ വോട്ടർമാർക്കുള്ള വോട്ടേഴ്‌സ് തിരിച്ചറിയൽ കാര്‍ഡ് വിതരണം വള്ളക്കടവ് ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. മലമ്പണ്ടാരവിഭാഗത്തിൽപ്പെട്ട പത്ത് പേർക്കാണ് പുതുതായി തിരിച്ചറിയൽ കാർഡുകൾ നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ ജനവിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ഇലക്ഷന്‍ വിഭാഗവും സ്വീപിൻ്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് ‘നങ്ക വോട്ട്’ കാമ്പയിൻ. പരിപാടിയില്‍ ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍ അധ്യക്ഷത വഹിച്ചു. സ്വീപ് നോഡൽ ഓഫീസർ ലിബു ലോറൻസ്, പീരുമേട് എ ആർ ഒ ഡോ. പ്രിയൻ അലക്സ് റുബല്ലോ, പീരുമേട് തഹസിൽദാർ സണ്ണി ജോർജ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ചിത്രം : മലമ്പണ്ടാരം വിഭാഗത്തിലെ വോട്ടർമാർക്കുള്ള വോട്ടേഴ്‌സ് തിരിച്ചറിയൽ കാര്‍ഡ് വിതരണം വള്ളക്കടവ് ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് നിർവഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close