Kollam

ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പ് – ഇന്ന് തുടക്കം ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍, 2ഡി, 3 ഡി ആനിമേഷന്‍ നിര്‍മാണം, ജില്ലയില്‍ 22 ക്യാമ്പുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അനിമേഷന്‍ സിനിമ തയ്യാറാക്കല്‍ എന്നിവ പരിചയപ്പെടുത്തുന്ന ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകള്‍ ഇന്ന് മുതല്‍ തുടങ്ങും. ഡിസംബര്‍ 27 മുതല്‍ 31 വരെയായി 12 ഉപജില്ലകളിലായി 22 ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആനിമേഷന്‍, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പിലെ ഉള്ളടക്കം. ആദ്യമായി ഈ വര്‍ഷം മുതലാണ് എ ഐ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

  പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ മൊഡ്യൂള്‍ പരിശീലിപ്പിക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കൈറ്റ് വിതരണം ചെയ്തിട്ടുള്ള ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ് പ്രോഗ്രാമിങ് വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 സെപ്റ്റംബറില്‍ നടന്ന സ്‌കൂള്‍തല ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 1319 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുക. ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്റ്റര്‍മാരും സ്‌കൂള്‍ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാരും ആയിരിക്കും. സബ്ജില്ലാ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടര്‍ന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും. ഫോണ്‍ 0474 2743066.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close