JOB NEWSKasaragod

സിമെറ്റില്‍ ലക്ചറര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴില്‍ ഉദുമ (കാസര്‍കോട്), കണ്ണൂര്‍, മലമ്പുഴ (പാലക്കാട്) എന്നിവിടങ്ങളിലെ നഴ്‌സിംഗ് കോളേജുകളില്‍ ലക്ചറര്‍ (നഴ്‌സിംഗ് ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. യോഗ്യത എം.എസ്.സി നഴ്‌സിംഗ് ബിരുദം, സാധുവായ കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പരമാവധി പ്രായം 40 വയസ്സ്. (എസ്.സി/ എസ്.ടി / ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്). അപേക്ഷ ഫീസ് ജനറല്‍ വിഭാഗത്തിന് 500 രൂപ. എസ്.സി / എസ്.ടി വിഭാഗത്തിന് 250  രൂപ. ഫീസ് സിമെറ്റിന്റെ വെബ്‌സൈറ്റിലുള്ള (www.simet.in ) എസ്.ബി കളക്ട് മുഖേന അടയ്ക്കാം. അപേക്ഷ ഫോറം പൂരിപ്പിച്ച് ബയോഡാറ്റ, വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സംവരണാനുകൂലമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, സി-മെറ്റ്, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം – 695035 എന്ന വിലാസത്തില്‍ മാര്‍ച്ച് 15നകം അയക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471 2302400.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close