Kannur

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് സ്‌കീം: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയനവർഷം  അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും  അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് സ്‌കീം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  നാല്, ഏഴ് ക്ലാസ്സുകളില്‍ നേടിയ ഗ്രേഡിന്റെയും പാഠ്യേതര പ്രവര്‍ത്തന മികവുകളുടെയും കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പത്താംക്ലാസ് വരെ പ്രതിവര്‍ഷം 4500 രൂപ ലഭിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 30നകം നല്‍കണം. ഫോണ്‍: 0497 2700596.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close