Kannur

മുച്ചക്ര വാഹന വിതരണം; അപേക്ഷ ക്ഷണിച്ചു

കെ സുധാകരന്‍ എം പിയുടെ പ്രാദേശിക നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോര്‍പ്പറേഷന്‍ (വാര്‍ഡ് 9,31,33,34,54), പിണറായി ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 6), ചെങ്ങളായി (വാര്‍ഡ് 4), വേങ്ങാട് (വാര്‍ഡ് 6),  കൂടാളി (വാര്‍ഡ് 12), പെരളശ്ശേരി (വാര്‍ഡ് 10) എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മുച്ചക്ര സ്‌കൂട്ടര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കുക. അവസാന തീയതി ജനുവരി 27ന്  വൈകിട്ട് അഞ്ച് മണി. ഫോണ്‍: 8281999015.

കെ മുരളീധരന്‍ എം പിയുടെ പ്രാദേശിക നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി നഗരസഭയിലെ വാര്‍ഡ് 17ലെ 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മുച്ചക്ര സ്‌കൂട്ടര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടില്ലെന്ന് സി ഡി പി ഒയില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കുക. അവസാന തീയതി ജനുവരി 30ന് വൈകിട്ട് അഞ്ച് മണി. ഫോണ്‍: 8281999015.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close