Idukki

പീരുമേട് മണ്ഡലത്തില്‍ സ്നേഹക്കിടക്കയും പുസ്തകങ്ങളും വിതരണം ചെയ്തു

പീരുമേട് മണ്ഡലത്തിലെ അങ്കണവാടികള്‍ക്കുള്ള സ്നേഹക്കിടക്കയുടെയും സ്‌കൂള്‍ ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങളുടെയും വിതരണം വാഴൂര്‍ സോമന്‍ എംഎല്‍എ  ഉദ്ഘാടനം ചെയ്തു. സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എംഎല്‍എയുടെ പ്രത്യേക ആസ്തി വികസന ഫണ്ടില്‍ നിന്നാണ് മണ്ഡലത്തിലെ അങ്കണവാടി കുട്ടികള്‍ക്കുള്ള കയര്‍ഫെഡിന്റെ സ്നേഹക്കിടക്കയും സ്‌കൂള്‍, കോളേജ്, ക്ലബ്ബ് ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങളും വിതരണം ചെയ്തത്. അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് ഒന്‍പത് പഞ്ചായത്തുകളിലെ എല്ലാ അങ്കണവാടി കുട്ടികള്‍ക്കുമുള്ള 628 കിടക്കകള്‍ വിതരണം ചെയ്തു. സ്‌കൂള്‍, കോളേജ്, ക്ലബ്ബ് ഉള്‍പ്പെടെ മണ്ഡലത്തിലെ 16 ലൈബ്രറികള്‍ക്ക് രണ്ടുലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പില്‍ നിന്ന് 12500 രൂപയുടെ വീതം പുസ്തങ്ങള്‍ ലഭ്യമാക്കിയത്.
പീരുമേട് എ.ബി.ജി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ദിനേശന്‍ അധ്യക്ഷത വഹിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഉഷ, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല കുളത്തിങ്കല്‍, പീരുമേട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.സുകുമാരി, പീരുമേട് എഇഒ രമേശ്, ഏലപ്പാറ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുമി ചെറിയാന്‍, കയര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ എം.അനുരാജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close