Idukki

വ്യക്തിഗത ഗ്രൂപ്പ് വായ്പകള്‍ക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ അതിവേഗ വ്യക്തിഗത ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് 5 വര്‍ഷം തിരിച്ചടവ് കാലാവധിയില്‍ 6% പലിശനിരക്കില്‍ ഉദ്യോഗസ്ഥ അല്ലെങ്കില്‍ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്. www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ഇടുക്കി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. കൂടാതെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിന് 3% മുതല്‍ 3.5% പലിശ നിരക്കില്‍ 3 കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിത കര്‍മ്മ സേന ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0486-2291478

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close