Kannur

കണ്ണൂര്‍ അറിയിപ്പുകള്‍

നൈപുണ്യ വികസന കോഴ്സുകള്‍

പൊതുവിദ്യാഭ്യാസ വകുപ്പ് കല്ല്യാശ്ശേരി കെ പി ആര്‍ ഗോപാലന്‍ സ്മാരക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിക്കുന്ന ബേക്കിങ് ടെക്നീഷ്യന്‍/ഓപ്പറേറ്റീവ്, എക്‌സിം എക്‌സിക്യൂട്ടീവ് എന്നീ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം/പ്ലസ്ടു പൂര്‍ത്തിയാക്കിയ യുവതീ യുവാക്കള്‍ക്കാണ് അവസരം. ഉയര്‍ന്ന പ്രായപരിധി 23  വയസ്സ്. എസ് സി/എസ് ടി, ഭിന്നശേഷിക്കാര്‍  എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ്. സ്‌കൂളിലെ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നും അപേക്ഷ ഫോറം വാങ്ങി ഫെബ്രുവരി 19നകം അപേക്ഷിക്കണം. ഫോണ്‍:0497  2783544

പ്രൊജക്ട് മാനേജര്‍ ഒഴിവ്

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ചോല സുരക്ഷാ പദ്ധതിയില്‍ പ്രൊജക്ട് മാനേജരുടെ ഒഴിവ്. സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജിയിലുള്ള പി ജിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസില്‍ ഫെബ്രുവരി 15നകം അപേക്ഷ  നല്‍കണം. ഫോണ്‍: 9744510930, 9847401207. ഇ മെയില്‍: cholasuraksha@gmail.com

അധ്യാപക നിയമനം

നടുവില്‍ ഗവ.പോളിടെക്നിക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ലക്ചറര്‍, മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസര്‍, ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്, സിവില്‍ എഞ്ചിനീയറിങ്, ഓട്ടോ മൊബൈല്‍) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഫെബ്രുവരി 14ന് രാവിലെ 10.30ന് കോളേജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍:0460 2251033.

വിചാരണ മാറ്റി

ഫെബ്രുവരി 14ന് കലക്ടറേറ്റില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ 26ലേക്ക് മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ ലോങ് ലൈന്‍ മത്സ്യബന്ധനത്തിനുള്ള വിവിധതരം ചൂണ്ടകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കും ലോങ് ലൈന്‍ മത്സ്യബന്ധനത്തില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം.
അഞ്ച് മുതല്‍ 10 പേരടങ്ങുന്ന ഗ്രൂപ്പുകളെയാണ് പരിഗണിക്കുക. യൂണിറ്റ് ഒന്നിന് ഒരു ലക്ഷം രൂപയാണ് ലഭിക്കുക. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലയിലെ മത്സ്യഭവന്‍ ഓഫീസുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 17നകം
മത്സ്യഭവന്‍ ഓഫീസുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂര്‍ 670017 എന്ന വിലാസത്തിലോ ലഭിക്കണം. ഫോണ്‍:0497 2731081.

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ് എന്നീ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് ബസ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍:0460 2205474, 0460 2954252.

അസാപ്പില്‍ സീറ്റൊഴിവ്

അസാപ് കേരള കണ്ണൂര്‍ 2020, 2021, 2022 വര്‍ഷങ്ങളില്‍ ഐ ടി ഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. അര്‍ഹരായ മതന്യൂനപക്ഷ  വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താം. ഫോണ്‍: 8075851148, 9633015813, 7907828369.

ടെണ്ടര്‍

കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിലേക്ക് കരാറടിസ്ഥാനത്തില്‍ കൊമേഴ്ഷ്യല്‍ ഫോര്‍ വീലര്‍ വാഹനം ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ ടെണ്ടര്‍ ക്ഷണിച്ചു. https://gem.gov.in എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 29ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0497 2708125, 0497 2700841.

റീ ടെണ്ടര്‍

എടക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലേക്ക് ടാക്സി പെര്‍മിറ്റുള്ള ജീപ്പ്/ കാര്‍ വാടകക്ക് ലഭ്യമാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2852100.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലേക്ക് വെബ് ബേസ്ഡ് പ്രൊജക്ട് മാനേജ്മെന്റ് സിസ്റ്റം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 24ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

ഡി ടി പി ആന്റ് ഗ്രാഫിക് ഡിസൈന്‍ കോഴ്സ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി ഡെസ്‌ക്ടോപ് പബ്ലിഷിങ് ആന്റ് ഗ്രാഫിക് ഡിസൈന്‍ കോഴ്സില്‍ പരിശീലനം നല്‍കുന്നു.  ഫെബ്രുവരി 16ന് തുടങ്ങുന്ന കോഴ്സില്‍ എസ് എസ് എല്‍ സി യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495149936, 8129295250.

……………………………………………………………..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close