Idukki
ലാബ് ടെക്നീഷ്യന് ഒഴിവ്
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. നിയമനം പരമാവധി 89 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതു വരെയോ ആയിരിക്കും. ഡിപ്ലോമ എം.എല്‍.ടി (ഡി.എം.ഇ)അല്ലെങ്കില്‍ ബി.എസ്.സി.എം. എല്‍.ടി (കെയുഎച്ച്എസ്) പാസ് സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുളളവര്‍ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ, ഫോട്ടോ സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ ഓഫീസില്‍ ഡിസംബര്‍ 5 ന് ഉച്ചക്ക് 12 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233076.