IdukkiJOB NEWS

അക്കൗണ്ടന്റ് ഒഴിവ്

അഴുത ബ്ലോക്കിലെ മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്സ് സെന്റര്‍ (എം.ഇ.ആര്‍.സി) പദ്ധതിയുടെ ഭാഗമായി അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.കോം, ടാലി, മലയാളം ടൈപ്പ്റ്റൈിംഗ് യോഗ്യതയുളള 23-45 വയസ്സിനടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വ്യക്തി അയല്‍ക്കൂട്ട അംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം, അഴുത ബ്ലോക്ക് പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന, തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ നിയമനം വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, സി.ഡി.എസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രം എന്നിവയോട്കൂടി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയം സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല പിന്‍ – 685603 എന്ന വിലാസത്തില്‍ നവംബര്‍ 13 ന് വൈകിട്ട് 5 മണിക്ക് നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ പുറത്ത് എം.ഇ.ആര്‍.സി അഴുത ബ്ലോക്ക് അക്കൗണ്ടന്റ് അപേക്ഷ എന്ന് ചേര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862232223

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close