Idukki

തിരികെ സ്‌കൂളിലേക്ക് : അധ്യാപകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘തിരികെ സ്‌കൂളിലേക്ക്’ കാമ്പയിന്റെ ഭാഗമായി സെപ്റ്റംബര്‍ 20,21 തീയതികളില്‍ ഇടുക്കി ജില്ലയിലെ ബ്ലോക്ക് തല അധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലനം ചെറുതോണി വ്യാപാര ഭവന്‍ ഹാളില്‍ സംഘടിപ്പിച്ചു. പരിശീലന പരിപാടി കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ ആശ ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല പ്രോഗ്രാം മാനേജര്‍ സൂര്യ സി എസ് ആമുഖപ്രഭാഷണവും, സ്റ്റേറ്റ് മിഷന്‍ ഫാക്കല്‍റ്റി ശാന്തകുമാര്‍ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഡ്രീംസ്’ പരിശീലന ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ ബ്ലോക്ക് ആര്‍ പി മാര്‍ക്ക് റെസിഡെന്‍ഷ്യല്‍ പരിശീലന ക്യാമ്പും ബ്ലോക്ക് തല പരിശീലന പരിപാടികളുടെ ആസൂത്രണവും നടത്തി. സെപ്റ്റംബര്‍ 25, 26 തീയതികളില്‍ ഇടുക്കി ജില്ലയിലെ എല്ലാ ബ്ലോക്ക് തലങ്ങളിലും സി.ഡി.എസ് തല ആര്‍പിമാര്‍ക്കുള്ള പരിശീലനവും സംഘടിപ്പിക്കും.
കുടുംബശ്രീ സംഘടന സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും, പുതിയ സാധ്യതകള്‍ പരമാവധി കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ പരിചയപ്പെടുത്തുവാനും കുടുംബശ്രീ സംസ്ഥാനം മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് തിരികെ സ്‌കൂളിലേക്ക് എന്ന കാമ്പയിനു തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെയുള്ള പൊതു അവധി ദിവസങ്ങളില്‍ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെയും സ്‌കൂള്‍ പിടിഎയുടെയും സഹകരണത്തോടെ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ തിരികെ സ്‌കൂളിലേക്ക് കാമ്പയിന്‍ സംഘടിപ്പിക്കുന്നത് . ഓരോ സി.ഡി.എസിനു കീഴിലേയും അയല്‍ക്കൂട്ട അംഗങ്ങള്‍ അവരവരുടെ സമീപത്തുള്ള പൊതു വിദ്യാലയങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന വിവിധ സെഷനുകളിലൂടെ കുടുംബശ്രീ സംവിധാനത്തെ കുറിച്ചും പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായുള്ള ഈ കാമ്പയ്‌നില്‍ പങ്കാളികളാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close