Ernakulam

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് 13 മുതല്‍

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 2023-24 ക്രിസ്ത്മസ് – പുതുവല്‍സരം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 13 മുതല്‍ 2024 ജനുവരി 6 വരെയുള്ള വില്പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും.  എറണാകുളം ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, ഖാദി സൗഭാഗ്യ മൂവ്വാറ്റുപുഴ, പായിപ്ര, കാക്കനാട് ഗ്രാമ സൗഭാഗ്യ, പുക്കാട്ടുപടി ഗ്രാമ സൗഭാഗ്യ, പഴന്തോട്ടം, മൂക്കന്നൂര്‍, ശ്രീമൂലനഗരം എന്നീ വില്പനശാലകളില്‍ നിന്നും ഈ ആനുകൂല്യം ലഭിക്കുമെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close