Kannur

അഴീക്കോടിന്റെ വഴിയോരങ്ങളില്‍ ചരിത്രം പറയുന്ന ഇന്‍സ്റ്റലേഷന്‍

അഴീക്കോട് മണ്ഡലത്തിന്റെ വഴിയോരങ്ങളില്‍ ഇനി ഇന്‍സ്റ്റലേഷന്‍ ചരിത്രം പറയും. മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായാണ് 18 പ്രചാരണ ഇന്‍സ്റ്റലേഷന്‍ ഒരുക്കുന്നത്. പള്ളിക്കുന്നില്‍ പൂര്‍ത്തിയായ ഇന്‍സ്റ്റലേഷന്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു.
അഴീക്കോടിന്റെ ചരിത്രം പുതുതലമുറയെക്കൂടി ചരിചയപ്പെടുത്താനാണ് ഇവ ഒരുക്കുന്നത്. പടയാളികള്‍, പീരങ്കി, ബോട്ട്, കുതിരവണ്ടി, യുദ്ധവിരുദ്ധ സ്തൂപം, നെയ്ത്ത് തുടങ്ങിയവ ശില്‍പ്പികളായ സുരേന്ദ്രന്‍ കൂക്കാനം, രവീന്ദ്രന്‍ പുറക്കുന്ന്, അശോകന്‍ പുറക്കുന്ന്, സുരേഷ് കൂക്കാനം, രാഹുല്‍ കുഞ്ഞിമംഗലം തുടങ്ങിയവര്‍ ജീവന്‍ പകരുന്നത്. പള്ളിക്കുന്നില്‍ പാഴ്‌വസ്തുക്കളായ കുപ്പി, ബീപ്പ, ടയര്‍, പലക, ഉപയോഗശൂന്യമായ വാഹനം തുടങ്ങിയവ ഉപയോഗിച്ച് തെയ്യം, അനൗണ്‍സ്മെന്റ് വാഹനം എന്നിവയുടെ മാതൃകയാണ് ഒരുക്കിയത്. ഹരിതകര്‍മ്മ സേനയില്‍ നിന്നും ശേഖരിച്ച പാഴ് വസ്തുക്കള്‍ കൊണ്ട്  ഒരുക്കുന്നതിലൂടെ എല്ലാത്തിനും മൂല്യമുണ്ടെന്ന സന്ദേശവും നല്‍കുകയാണ്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഇവ ജനശ്രദ്ധ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, സംഘാടക സമിതി കണ്‍വീനര്‍ ടി ജെ അരുണ്‍, കണ്ണൂര്‍ ഗവ. കൃഷ്ണമേനോന്‍ വനിത കോളേജ് പ്രിന്‍സിപ്പല്‍ ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close