Kottayam

മാലിന്യമുക്തം നവകേരളം; വെളിയന്നൂരിൽ സ്‌നേഹാരാമം പദ്ധതിക്കു തുടക്കം

കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി വെളിയന്നൂരിൽ സ്നേഹാരാമം പദ്ധതിക്കു തുടക്കമായി. പുതുവേലി വൈക്കം റോഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. മാലിന്യങ്ങൾ കൂടിക്കിടക്കുന്ന സ്ഥലങ്ങൾ ശുചീകരിച്ച് നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സൗന്ദര്യവത്കരിക്കുന്നതാണ് പദ്ധതി. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷനായി.
പുതുവേലി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വോളന്റിയർമാരാണ് സ്നേഹാരാമം ഒരുക്കുക. ഇതിന്റെ ഭാഗമായി എൻ.എസ്.എസ്. യൂണിറ്റുകൾ ഇവിടങ്ങളിൽ പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, തണലിടം, അജൈവ പാഴ്‌വസ്തുക്കൾകൊണ്ടുള്ള ഇൻസ്റ്റലേഷൻ തുടങ്ങിയവ ഒരുക്കും. സ്‌നേഹാരാമത്തിന് കോളിംഗ് ബെൽ ഹെൽത്ത് ഗ്രൂപ്പ്, ഫെഡറൽ ബാങ്ക് ഉഴവൂർ ബ്രാഞ്ച് എന്നിവരുടെ പിന്തുണയുണ്ട്.
സ്‌നേഹാരാമങ്ങളുടെ തുടർപരിചരണം എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, സ്ഥിരംസമിതി അധ്യക്ഷരായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, തദ്ദേശസ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷറഫ് പി. ഹംസ, എൻ.എസ്.എസ്. ജില്ലാ കോ-ഓർഡിനേറ്റർ ആർ. രാഹുൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ടി. ജിജി, പി.റ്റി.എ. പ്രസിഡന്റ് സുനിൽ കുമാർ, ഫെഡറൽ ബാങ്ക് മാനേജർ ഷിജി, കോളിങ്ങ് ബെൽ ഹെൽത്ത് ഗ്രൂപ്പ് പ്രതിനിധി അരുൺ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close