Alappuzha

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

ആലപ്പുഴ: പുറക്കാട് എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം 2023 -24 വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് ‘ സമന്വയം 2023’ സമാപിച്ചു. ഗവ. യു.പി. സ്കൂൾ തിരുവമ്പാടിയിൽ നടന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. ഡിസംബർ 26 മുതൽ ജനുവരി 1വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഇ.പി. സതീശൻ, സീനിയർ അധ്യാപകരായ അമ്പിളി എസ്. കൃഷ്ണൻ, ദീപ്തി റാണി, പ്രോഗ്രാം ഓഫീസർ എസ്. സിതാര, വോളൻ്റിയർ ലീഡർമാരയ പാർവതി, ദേവ് നന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close