Ernakulam

മുന്നൊരുക്കങ്ങൾ പൂർത്തിയായി; എടവനക്കാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ്  വ്യാഴാഴ്ച ( 22 )

ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എടവനക്കാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി. എടവനക്കാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 (നേതാജി), നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ( കൽപ്പക നഗർ) എന്നിവിടങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വ്യാഴാഴ്‌ച  (ഫെബ്രുവരി 22 ന് ) രാവിലെ 7 മുതൽ വൈകിട്ട് 6  വരെയാണ് വോട്ടെടുപ്പ്. 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്,  പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസ കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാം. വോട്ടർ പട്ടിക www.sec.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.

പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളും സജ്ജമാണ്. പോളിംഗ് സാമഗ്രികൾ ബുധനാഴ്‌ച ( ഫെബ്രുവരി 21) ഉച്ചയ്ക്ക് 12  ന് മുൻപ് സെക്ടറൽ ഓഫീസർമാർ അതത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഹാജരായി അവ കൈപ്പറ്റേണ്ടതാണ്. മോക്ക് പോൾ വോട്ടെടുപ്പ് ദിവസം രാവിലെ 6 ന് നടത്തും. ക്രമസമാധാനപാലനത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ഫെബ്രുവരി 23 ന് രാവിലെ 10 നാണ് നടക്കുക. വോട്ടെണ്ണൽ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close