Ernakulam

അറിയിപ്പുകൾ

*ദാക്ഷായണി വേലായുധൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു*

2023-24 വർഷത്തിൽ ദാക്ഷായണി വേലായുധൻ്റെ പേരിലുള്ള വാർഷിക അവാർഡിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീ ശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയ്ക്കാണ് അവർഡ് ലഭിക്കുക. ഈ മേഖലയിൽ അഞ്ച് വർഷമെങ്കിലും പ്രവർത്തിച്ചവരെയാണ് അവാർഡിനായി പരിഗണിക്കുക.

അപേക്ഷകർ ഫെബ്രുവരി 15 നു മുൻപ് പ്രവർത്തന മേഖല വിശദീകരിക്കുന്ന രേഖകൾ (പുസ്തകം, സി.ഡി.കൾ, ഫോട്ടോകൾ, പത്രക്കുറിപ്പ്) നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം അതാത് ജില്ലാ വനിതാശിശു വികസന ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. അവാർഡ് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ: 0484 2952949

*എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം*

ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങളി ലേക്കുള്ള ഒഴിവുകളി ലേക്ക്‌ അഭിമുഖം നടത്തുന്നു. പ്ലസ്‌ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എന്നീ യോഗ്യതകളുള്ള 18 നും 35 നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

താൽപ്പര്യമുള്ളവർ ഫെബ്രുവരി 12 നകം empekmdrive@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ച ശേഷം ഫെബ്രുവരി 12ന് രാവിലെ 10. 30 ന് എംപ്ലോയബിലിറ്റി സെൻ്ററിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം ഫീസിനത്തിൽ 250 രൂപ അടച്ച് അഭിമുഖത്തിൽ പങ്കെടുക്കാം.

ഫോൺ: 0484-2422452, 2427494.

*വാക്ക് – ഇൻ ഇന്റർവ്യൂ*

മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫെബ്രുവരി 14 ന് രാവിലെ 11ന് മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് ഇന്റർവ്യൂ. പി.എസ്.സി. നിർദേശിച്ചിട്ടുള്ള യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.

*ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്*

ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേക്കും മറ്റ് പദ്ധതിയിലേ ക്കുമുള്ള ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷ/ സ്ത്രീ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും ഫെബ്രുവരി 14ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ നടക്കും. കേരള സർക്കാരിന്റെ ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായ 40വയസ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

രാവിലെ 10 മുതൽ ഒന്നുവരെ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിലേക്കും ഉച്ച കഴിഞ്ഞ് രണ്ട് മുതൽ അഞ്ചു വരെ സ്ത്രീ തെറാപ്പിസ്റ്റ് തസ്തികയിലേക്കുമാണ് അഭിമുഖം. താൽപര്യമുള്ളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാക്കുക. ഫെബ്രുവരി 12 ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് വരെ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കും .

പ്രതിമാസ വേതനം 14700 രൂപ.

ഫോൺ : 0484-2919133

*അന്തർജില്ലാ സ്ഥലം മാറ്റം; മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു*

ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെന്റിനു കീഴിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്തർ ജില്ലാ / അന്തർ വകുപ്പ് സ്ഥലം മാറ്റത്തിന് അപേക്ഷ സമർപ്പിച്ചവരുടെ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ആർ. രമ്യ ( കരുമാല്ലൂർ ഹോമിയോ ആശുപത്രി ), മോഹൻരാജ് ( ജി വി എച്ച്എസ്എസ് ഞാറക്കൽ), എ എൻ ശോഭ ( എറണാകുളം എക്സൈസ് ഡിവിഷൻ ഓഫീസ്), എം ജെ അജോൺ ( വടകര വി.എച്ച്.എസ്.ഇ. റീജണൽ ഓഫീസ് ), ഷംന ഇബ്രാഹിം ( പാലാ റീസർവ്വേ സൂപ്രണ്ടന്റ് ഓഫീസ് ), പി സി സുനിൽ ( മലപ്പുറം കളക്ടറേറ്റ്) എന്നിങ്ങനെയാണ് മുൻഗണനാ പട്ടിക. പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഏഴു ദിവസത്തിനകം കളക്ടറേറ്റിൽ അറിയിക്കേണ്ടതാണ്.

*കരാര്‍ നിയമനം*

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, എറണാകുളം റവന്യൂ ടവറിലേക്ക് മാനേജ്‌മെന്റ്റ് കമ്മറ്റിയുടെ കീഴില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനു യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികയും പ്രതീക്ഷിക്കുന്ന ശമ്പളവും സൂചിപ്പിക്കണം. അപേക്ഷകള്‍ ഇ-മെയില്‍ ആയും അയക്കാം. ഇ-മെയില്‍ അയക്കുമ്പോള്‍ സബ്ജക്റ്റ് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കണം. വനിതാ സ്വീപ്പര്‍ 4 ഒഴിവ്, സെക്യൂരിറ്റി (പകല്‍ സമയം) 2 ഒഴിവ്, സെക്യൂരിറ്റി (രാതി സമയം) (പുരുഷന്മാര്‍ മാത്രം) 1 ഒഴിവ്, ഇലക്ട്രിഷ്യന്‍ (മുന്‍ പരിചയം അഭികാമ്യം ) ഒഴിവ് 2, ലിഫ്റ്റ് ഓപ്പറേറ്റര്‍ 1 ഒഴിവ്.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകീട്ട് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2369059. ഇ-മെയില്‍ kshbekmdn@gmail.com

*ഗ്രോത്ത് പള്‍സ് – നിലവിലുള്ള സംരംഭകര്‍ക്കുള്ള പരിശീലനം*

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്മെന്റ്‌റ് (KIED), 5 ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി (Growth Pulse) സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതല്‍ 24 വരെ വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ജിഎസ്ടി ആന്റ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്റ് ടീം മാനേജ്‌മെന്റ് തുടങ്ങി നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,540 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2,000 രൂപ താമസം ഉള്‍പ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്ലൈറ്റ് ആയ www.kled.info/training-calender/ ല്‍ ഓണ്‍ലൈനായി ഫെബ്രുവരി 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2532890/2550322/7012376994.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close