ErnakulamJOB NEWS

കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസിൽ വച്ച് ഇന്റർവ്യൂ

എറണാകുളം ജില്ലയിൽ വിദ്യാഭ്യസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)(കാറ്റഗറി നം.615/2021 പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് സെക്ക൯്റ എ൯സിഎ ഇ/ടി/ബി (കാറ്റഗറി നം.807/22), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)എൽ.പി.എസ് സെക്ക൯്റ എ൯സിഎ ഒബിസി (കാറ്റഗറി നം.808/22), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് ഫിഫ്ത്ത്  എ൯സിഎ  എസ് സി (കാറ്റഗറി നം.237/22), ഫുൾ ടൈം ജൂനിയർ ലാൻ ഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് ഫസ്റ്റ്  എ൯സിഎ എൽ സി/എഐ  (കാറ്റഗറി നം.186/21) എന്നീ തസ്തികകളുടെ ഇന്റർവ്യൂ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസിൽ വച്ച് 17.01.2024, 18.01.2024, 19.01.2024, 23.01.2024, 24.01.2024, 25.01.2024 തീയതികളിൽ നടത്തുന്നതാണ്. 

ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മേസേജ്, എസ് എം എസ് എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല. ഉദ്യോഗാർത്ഥികൾ ഇൻ്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വിശദ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close