Kottayam

മുടങ്ങി കിടന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്ത്: മന്ത്രി കെ.കൃഷ്ണന്‍ കുട്ടി

കോട്ടയം: മുടങ്ങി കിടന്ന പദ്ധതികള്‍ ഈ സര്‍ക്കാറിന്റെ കാലത്താണ് പൂര്‍ത്തികരിച്ചതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാലക്കാട് സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായതും 2017 ല്‍  സംസ്ഥാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പൂര്‍ത്തിയാക്കിയതും ഇടതുപക്ഷ സര്‍ക്കാരിന്റ കാലത്താണെന്നും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നവകേരള സദസില്‍ പൊന്‍കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  വേദിയില്‍ പ്രസംഗിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. പൂര്‍ണ്ണമായും ആദിവാസി ഗോത്ര മേഖലകളില്‍ വൈദ്യുതി ലഭ്യമാക്കി. സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദനം നടത്തി. 400 കെ.വി.  പവര്‍ ഹൈവേ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണെന്നും സംസ്ഥാനത്ത് ഒട്ടാകെ 68 ഫാസ്റ്റിങ് ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍  സ്ഥാപിച്ചെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളായ 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. സ്വന്തമായി അങ്കണവാടി കെട്ടിടം ഉള്ള അങ്കണവാടികള്‍ക്ക് സോളാര്‍ പാനലും ഇന്‍ഡക്ഷന്‍ കുക്കറും സ്ഥാപിക്കാനുള്ള പദ്ധതി നടപ്പിലാക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close