Ernakulam

നൈപുണ്യ പരിശീലനം

തൃക്കാക്കര നഗരസഭയിലെ വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കും, വയോജനങ്ങള്‍ക്കും പ്രയോജപ്പെടുന്ന രീതിയില്‍ വിദ്യാഭ്യാസ നൈപുണ്യ വികസനം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പരിപാടികള്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ  ഭാഗമായി  നഗരസഭ പരിധിയിലുള്ള വനിതകള്‍ക്ക് തൊഴില്‍ പരിശീലനം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിലൂടെ നല്‍കും. 

എസ് സി/എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പും, മറ്റു വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 25 ശതമാനം ഗുണഭോക്തൃ വിഹിതം നല്‍കി 75 ശതമാനം സ്‌കോളര്‍ഷിപ്പോടുകൂടി പരിശീലനം നേടാന്‍ സാധിക്കും. 

ഉയര്‍ന്ന ജോലി സാധ്യതയുള്ള അത്യാധുനിക ടെക്‌നോളജി ആയ വിര്‍ച്യുല്‍ റിയാലിറ്റി പരിശീലനം എടുത്ത് പറയേണ്ടതാണ്. വി. ആര്‍ ഡെവലപ്പര്‍,  ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , ജി. എസ്. ടി യൂസിങ് ടാലി, ഫിറ്റ്‌നസ് ട്രെയിനര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹൈഡ്രോപോണിക്‌സ് ഗാര്‍ഡ്‌നര്‍ എന്നീ കോഴ്‌സുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിശീലനം നല്‍കുന്നത്.

കോഴ്‌സുകള്‍: വി. ആര്‍ ഡെവലപ്പര്‍ : അത്യാധുനിക വെര്‍ച്ച്വല്‍ റിയാലിറ്റി മേഖലയില്‍ ഒരു 3D വെര്‍ച്വല്‍ ലോകം വികസിപ്പിക്കാനുള്ള പരിശീലനമാണ് ഈ കോഴ്‌സിലൂടെ നല്‍കുന്നത്. 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ +2 പാസായവര്‍ക്ക് പങ്കെടുക്കാം. ആകെ 15 പേര്‍ക്കാണ് പരിശീലനം ലഭിക്കുക.

     ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ അനിവാര്യമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൂളുകള്‍ ഉള്‍ക്കൊള്ളുന്ന പരിശീലനമാണ് കോഴ്‌സില്‍ നല്‍കുന്നത്. 175 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ +2 പാസ്സായവര്‍ക്ക് പങ്കെടുക്കാം.

       ജി. എസ്. ടി യൂസിങ് ടാലി : ജിഎസ്ടിയുടെ അടിസ്ഥാനകാര്യങ്ങള്‍ മുതല്‍ ടാലി ഉപയോഗിച്ചുള്ള ജിഎസ്ടിയുടെ പ്രാക്ടിക്കലുകള്‍ വരെയുള്ള മൊഡ്യൂളുകളാണ് കോഴ്‌സില്‍ പരിശീലനം നല്‍കുന്നത്.  45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ അവസാന വര്‍ഷ കോമേഴ്സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

      ഫിറ്റ്‌നസ് ട്രെയിനര്‍ : ഫിറ്റ്‌നസ് മേഖലയില്‍ താല്പര്യമുള്ളവര്‍ക്ക് ഒരു പുതിയ കരിയര്‍ കണ്ടെത്തുവാനും നിലവില്‍ ജിം ട്രെയിനര്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍ക്കു സെര്‍ട്ടിഫൈഡ് ട്രെയിനര്‍ ആകാനുള്ള അവസരവും കോഴ്‌സിലൂടെ ലഭിക്കുന്നു. 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ +2 പാസ്സാവര്‍ക്ക് പങ്കെടുക്കാം.

     ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് : ഹോസ്പിറ്റലുകളില്‍ സഹായിയായി ജോലി ചെയ്യാനുള്ള പരിശീലനം നല്‍കുന്ന കോഴ്സാണ് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്. ഹോസ്പിറ്റലില്‍ നടക്കുന്ന ഇന്റേണ്‍ഷിപ് ഉള്‍പ്പെടെ ആണ് പരിശീലനം നല്‍കുന്നത്. 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ SSLC പാസ്സാവര്‍ക്ക് പങ്കെടുക്കാം.

   ഹൈഡ്രോപോണിക്‌സ് ഗാര്‍ഡ്‌നര്‍ : പുത്തന്‍ കൃഷി രീതിയായ ഹൈഡ്രോപോണിക്‌സിലാണ് പരിശീലനമാണ് നല്‍കുന്നത്. കൃഷിക്ക് ആവശ്യമായ കിറ്റും നടീല്‍വിത്തുകളും ഇതോടൊപ്പം നല്‍കും.  100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ താല്പര്യമുള്ളവര്‍ക്ക് ആര്‍ക്കും പങ്കെടുക്കാം.

കോഴ്‌സുകളുടെ വിശദ വിവരങ്ങള്‍ക്ക് തൃക്കാക്കര നഗരസഭ വ്യവസായ ഓഫീസുമായോ, കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന, അസാപിന്റെ കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുമായോ ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട ഫോണ്‍ നമ്പര്‍ 9995618202/ 8848179814 / 97785 98336 / 04712772562

 കോഴ്‌സുകളുടെ മറ്റു വിശദാംശങ്ങള്‍ www.asapkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close