Ernakulam

സഫലമീ യാത്രയുമായി എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം

“സഫലമീയാത്ര” എന്ന ആകാശ യാത്ര പരിപാടിയുമായി എറണാകുളം ജനറൽ ആശുപത്രിയിലെ “നിലാവ്”എന്ന പാലിയേറ്റീവ് വിഭാഗം വീണ്ടും ശ്രദ്ധേയമാകുന്നു. ജീവനും ജീവിതവും പ്രതിസന്ധിയിലായ സാന്ത്വന പരിചരണ രോഗികൾക്ക് വിമാന യാത്ര സാധ്യമാക്കിക്കൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലെ “നിലാവ്” പാലിയേറ്റീവ് വിഭാഗം ശ്രദ്ധേയമാകുന്നത്. ഈ മാസം 29 ന് കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ആകാശയാത്ര സാധ്യമാക്കിക്കൊണ്ടാണ് ഈ അപൂർവമായ കരുതൽ പദ്ധതി ശ്രദ്ധേയമാകുന്നത്. പാലിയേറ്റീവ് വിഭാഗത്തിലെ ഡോക്ടർമാരും  നേഴ്‌സുമാരും വോളണ്ടിയേഴ്‌സും ക്യാൻസർ രോഗികളും അടങ്ങുന്ന 22 പേരുടെ സംഘമാണ് സഫലമീ യാത്രയിൽ പങ്കെടുക്കുന്നത്. ക്യാൻസർ രോഗികളെ ചേർത്തുപിടിക്കുക എന്ന മഹത്തായ കർമ്മമാണ് പാലിയേറ്റീവ് ഡോക്ടർമാരും നേഴ്സുമാരും വോളണ്ടിയർമാരും ഇവിടെ ചെയ്യുന്നത്. ബാംഗ്ലൂർ നഗര കാഴ്ചയും ദേവാലയ സന്ദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒരു പകൽ നീണ്ടുനിൽക്കുന്ന ആകാശയാത്ര പരിപാടി സ്പോൺസർ ചെയ്തിട്ടുള്ളത് അമ്പലമുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Bagal Group of Company. ലോക വയോജന ദിനത്തോട് അനുബന്ധിച്ചാണ് ആകാശയാത്ര ഒരുക്കിയിരിക്കുന്നത്. NHM ൻ്റെ സഹായവും ഒപ്പം ചേരുന്നു. ഭവനങ്ങളിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്ന ജീവനുകൾക്ക് ഇത്തരത്തിൽ ഒരു ആകാശ യാത്ര ഒരുക്കുന്നത് അവരോടുള്ള ആദരവും അവർക്കുള്ള കരുത്തുമാണെന്നും പാലിയേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ അനു അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close