Ernakulam

നവകേരള സദസ്സ്: പറവൂര്‍ മണ്ഡലത്തില്‍ ലഭിച്ചത് 5459 നിവേദനങ്ങള്‍

നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പറവൂര്‍ മണ്ഡലതല നവകേരള സദസ്സില്‍ 5459 നിവേദനങ്ങള്‍ ലഭിച്ചു. 26 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയില്‍ ഒരുക്കിയിരുന്നത്.

സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടായിരുന്നു. പറവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ വേദിയില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ പരാതികള്‍ സ്വീകരിക്കാന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close