Kozhikode

മാലിന്യ മുക്തം നവകേരളം : വില്യാപ്പള്ളിയിൽ ശുചീകരണം നടത്തും

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി
വില്യാപ്പള്ളിയിൽ ശുചീകരണം നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 1, 2 തിയ്യതികളിലാണ് ശുചീകരണം നടത്തുക. ഇതിനായുള്ള  ഒരുക്കങ്ങൾ പൂർത്തിയായി.   

 2024 മാർച്ച് 31 ന് കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള വിപുലമായ പദ്ധതികൾ  സർക്കാർ നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ 5 ന് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലും പൂർത്തീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഒക്ടോബർ ഒന്ന്, രണ്ട് തിയ്യതികളിൽ നടക്കുന്ന വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. 
രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻറ്  കെ കെ ബിജുള ഉദ്ഘാടനം ചെയ്തു .

ഒക്ടോബർ ഒന്നിന് വീടുകളിലും സ്ഥാപനങ്ങളിലും, ഒക്ടോബർ രണ്ടിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശുചീകരണം നടക്കും.  മേമുണ്ട എച്ച് എസ് എസിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടന ഭാരവാഹികൾ, തൊഴിലുറപ്പ് ,ആശ , ഹരിത സേന, അങ്കണവാടി പ്രവർത്തകർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close