Kozhikode

അറിയിപ്പുകൾ

ഗതാഗതം നിരോധിച്ചു

എകരൂൽ – കാക്കൂർ റോഡിൽ കൾവെർട്ടിന്റെയും ഡ്രെയിനേജിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 31 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു . എകരൂൽ നിന്നും കാക്കൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എകരൂൽ, ഇയ്യാട്, കുണ്ടായി, പൂളക്കാപറമ്പ് റോഡ് വഴി പുന്നശ്ശേരി, കാക്കൂർ ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്. കാക്കൂർ ഭാഗത്തു നിന്നും ഇയ്യാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നരിക്കുനി, പുന്നശ്ശേരി, പൂളക്കാപറമ്പ്, കുണ്ടായി, ഇയ്യാട് വഴി പോകേണ്ടതാണ്.

സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II (മെക്കാനിക്കൽ എഞ്ചിനീയറിംഗ് ) ഫസ്റ്റ് എൻസിഎ – എസ് സി (കാറ്റഗറി ന. 411/2020) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in.

സ്റ്റാഫ്‌ നഴ്സ് നിയമനം

കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ബി എസ് സി നഴ്സിംഗ് ജി എൻ എം യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി രണ്ടിന് പകൽ 12 മണിക്ക് കക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കള്ള് ഷാപ്പുകളുടെ പുനർവിൽപ്പന ഫെബ്രുവരി ആറിന്

കോഴിക്കോട്, മലപ്പുറം എക്സൈസ് ഡിവിഷനുകളിലെ വിൽപ്പനയിൽ പോകാത്ത കള്ള് ഷാപ്പുകളുടെ പുനർവിൽപ്പന ഫെബ്രുവരി ആറിന് നടക്കും. വൺ ടൈം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമേ ലേല നടപടികളിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. വൺ ടൈം രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിവർക്ക് ഫെബ്രുവരി ഒന്ന് മുതൽ മുതൽ മൂന്ന് വരെ ഓൺലൈൻ മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു.

കൂടിക്കാഴ്ച

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ കരാറടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവർക്ക് ഫെബ്രുവരി രണ്ട്, മൂന്ന് തിയ്യതികളിൽ കോഴിക്കോട് തിരുത്യാട് പ്രവർത്തിക്കുന്ന ഗവൺമെന്റ് പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ (ബോയ്സ്) കൂടിക്കാഴ്ച നടത്തുന്നു. അറിയിപ്പ് ലഭിക്കാത്തവർ ജനുവരി 31ന് മുൻപ് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ : 0495-2370379, 2370657

ലാബ് ടെക്നീഷ്യൻ ട്രെയിനി നിയമനം

ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ ആറു മാസത്തേയ്ക്ക് ലാബ് ടെക്നീഷ്യൻ ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ മാസത്തിൽ 5000 രൂപ സ്റ്റൈപൻഡ് നൽകുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

സെക്യൂരിറ്റി നിയമനം

ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ 690 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ സെക്യൂരിറ്റി നിയമനം നടത്തുന്നു.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി : 60 വയസ്സിൽ താഴെ.

ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിലേയ്ക്ക് കെമിക്കൽസ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ “ക്വട്ടേഷൻ നമ്പർ 33 / 723-24 -കെമിക്കലുകൾ വിതരണം ചെയ്യുന്നതിന് ” എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005 . എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 12ന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. www.geckkd.ac.in

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു

കോഴിക്കോട് ജില്ലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള വിവിധ തരം ചൂണ്ടയും മറ്റ് അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം നിലവിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന അഞ്ച് മുതൽ 10 വരെ പേരടങ്ങുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ ഗുണഭോക്താക്കളയി പരിഗണിക്കുന്നതാണ്. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മത്സ്യഭവൻ ഓഫീസുകളിൽ നിന്നും അറിയാവുന്നതാണ്.

ഇസിജി ടെക്‌നീഷ്യൻ നിയമനം

ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം,കാസ്പിന് കീഴിൽ ഇസിജി ടെക്‌നീഷ്യൻ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് 690/- രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close