Ernakulam

അറിയിപ്പുകൾ

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നേതൃത്വത്തിൽ കേരളത്തിലെ സൂക്ഷ്‌മ ന്യൂനപക്ഷ വിഭാഗങ്ങളായ ജൈന, സിഖ്, ബുദ്ധ, പാഴ്‌സി, പ്രതിനിധികളുടെ യോഗം 2023 ഡിസംബർ 20 ബുധനാഴ്‌ച ഉച്ചക്ക് 2ന് എറണാകുളം ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിൽ നടക്കും. ഈ വിഭാഗത്തിൽപ്പെട്ടവരുടെ ശാക്തീകരണം സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യും . യോഗത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ്, ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ എ. സൈനുദ്ദീൻ ഹാജി, പി. റോസ എന്നിവർ സംബന്ധിക്കും. ഫോൺ :8547274606

*സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങ് ബുധനാഴ്ച*

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 20 ബുധനാഴ്ച രാവിലെ 11 ന് കാക്കനാട് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തും. ഈ സിറ്റിങ്ങിൽ എറണാകുളം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

*യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം*

സ്റ്റേറ്റ് റിസോഴ്‌സ്‌ സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ്സ് പാസായിരിക്കണം.

യോഗദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. പൊതു അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകൾ, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികൾ, നേരിട്ടും ഓൺലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് യോഗ പഠനം ക്രമീകരിക്കുന്നത്. എഴുത്തു പരീക്ഷകൾ, അസൈൻമെന്റുകൾ. പ്രോജക്ട്, പ്രാക്ടിക്കൽ പരീക്ഷകൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് പ്രോഗ്രാമിന്റെ മൂല്യനിർണ്ണയം.

പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നതിന് 70 ശതമാനം ഹാജർ ഉറപ്പുവരുത്തണം. സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യം. അപേക്ഷകർ 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. സർട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവർക്ക് പ്ലസ് ടു യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററൽ എൻട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂർത്തിയാക്കാം.

ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കുന്നതിന’ https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾ. തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ, നന്ദാവനം, വികാസ്‌ ഭവൻ പി. ഒ., തിരുവനന്തപുരം – 33. ഫോൺ നം: 04712325101. 8281114464. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. എറണാകുളം ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ആനന്ദം യോഗ ആ൯്റ് മെഡിറ്റേഷൻ സെൻ്റർ എറണാകുളം-9446605436, സൺറൈസ് അക്കാദമി. എറണാകുളം – 9446607564, ശ്രീശങ്കര വിദ്യാപീഠം കോളേജ്. പെരുമ്പാവൂർ: 0484-2657038, 9048105832 ,9645835831.

*ഷോർട്ട് ടേം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*

ഗവ:എ.വി.ടി.എസ് കളമശ്ശേരിയിൽ, ടൂൾ ആൻ്റ് ഡൈ മേക്കിംഗ്, ഇലക്ട്രിക്കൽ മെയിന്റനൻസ്, ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ് (ഇലക്ട്രിക്കൽ) അഡ്വാൻസ്ഡ് വെൽഡിംഗ് എന്നീ അഡ്വാൻസ്‌ഡ്‌ ഷോർട്ട് ടേം കോഴ്സുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0484-2557275, 9847964698 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.

*പുഴ മണൽ ലേലം*

ആലുവ താലൂക്ക് ആലുവ വെസ്റ്റ് വില്ലേജിൽ മംഗലപ്പുഴ പാലത്തിന് വടക്കുവശം പെരിയാർ പുഴയിൽ നിന്നും അനധികൃതമായി വാരിക്കൂട്ടിയ 153.62 ഘന അടി പുഴമണൽ ബന്തവസ്സിലെടുത്തിട്ടുള്ളതും, ആയത് ആലുവ സീനത്ത് ജംഗ്ഷനിലുള്ള പോലീസ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ് കോമ്പൗണ്ടിൽ വച്ച് 22.12.2023 ന് രാവിലെ 11.30 ന് നിബന്ധനകൾക്ക് വിധേയമായി ലേലം നടത്തുവാൻ തീരുമാനിച്ചിട്ടുള്ളതുമാണ്. വിശദ വിവരങ്ങൾക്ക് ആലുവ വെസ്റ്റ് വില്ലേജ് ഓഫീസറെ 8547613703 ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

*ക്വട്ടേഷ൯ ക്ഷണിച്ചു*

ആലുവ താലൂക്ക് മിനി സവിൽ സ്റ്റേഷനിൽ 2024-25 കാലയളവിലേക്ക് കാന്റീൻ നടത്തുന്നതിന് കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും മുദ്ര വച്ച കവറിൽ മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. മിനിമം വാർഷിക വാടക 1,00,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. സെക്യൂരിറ്റി തുക 30,000 രൂപയായി നിശ്ചിയിച്ചിരിക്കുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26 ഉച്ച തിരിഞ്ഞ് 3 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 2624052.

*വാക്ക്-ഇൻ- ഇന്റർവ്യൂ*

എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തെരുവുനായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി നടത്തിപ്പിന്റെ ആവശ്യത്തിലേക്കായി കോലഞ്ചേരി, മുളന്തുരുത്തി എന്നി എ.ബി.സി സെൻ്ററിലേക്ക് മൃഗ പരിപാലക൯/ഡോഗ് ഹാൻഡ്ലെർ തസ്തികകളിൽ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ഡിസംബർ 22 ന് രാവിലെ 11 ന് എറണാകുളം ജില്ലാ പഞ്ചായത്തിൽ വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു.

താല്പര്യമുള്ളവർ യോഗ്യത രേഖകളുടെ അസ്സൽ സഹിതം അന്നേ ദിവസം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.

വെറ്റിനറി സർജ൯, ഒഴിവ് 2, യോഗ്യത ബിവിഎസ് സി ആ൯്റ് എഎച്ച്, കെഎസ് വി സി രജിസ്ട്രേഷ൯ (BVSC & AH, KSVC Registration) എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് 6 മാസം പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന. മൃഗപരിപാലകർ/ഡോഗ് – ( ഒഴിവ് 4 ) യോഗ്യത തെരുവുനായ്കളെ പിടികുടുന്നതിനുള്ള സന്നദ്ധത, നായ്ക്കളുടെ പരിപാലനം, ഉയർന്ന കായിക ക്ഷമത, നായയെ പിടിക്കുന്ന പരിശീലനം പൂർത്തികരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർ, എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.

*കൈത്തറി പ്രദർശന വിപണന മേള ബുധനാഴ്ച മുതൽ*

എറണാകുളം ജില്ലാ വ്യവസായി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് ഡിസംബർ 20 മുതൽ 24 വരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ കൈത്തറി പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. മേളയിൽ ജില്ലയിലെ കൈത്തറി നെയ്ത്തു സഹകരണ സംഘങ്ങളുടെ വിവിധ ഉൽപ്പന്നങ്ങൾ 20 ശതമാനം റിബേറ്റിൽ ലഭിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close