Ernakulam

ഫോർട്ട്‌ കൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജിന് യാത്രയയപ്പ് നൽകി

ഫോർട്ട്‌ കൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജിന് യാത്രയയപ്പ് നൽകി. പി ഡബ്ല്യൂ ഡി അസി. സെക്രട്ടറിയായാണ് പുതിയ നിയമനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കളക്ടർ എൻ എസ് കെ ഉമേഷ്‌ ഉപഹാരം നൽകി ആശംസകൾ നേർന്നു. 

സബ് കളക്ടറുടെ സേവന കാലയളവിലാണ് ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫീസിന്  ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്. ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ നിയുക്ത സബ് കളക്ടർ കെ. മീരയെ സ്വാഗതം ചെയ്തു.

തന്റെ സേവനകാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ പിന്തുണ നല്‍കിയ ജില്ലയിലെ ഉദ്യോഗസ്ഥർക്ക് സബ് കളക്ടർ നന്ദി രേഖപ്പെടുത്തി. അസി. കളക്ടർ നിഷാന്ത് സിഹാര , ഡെപ്യൂട്ടി കളക്ടർമാരായ ബി. അനിൽകുമാർ , കെ. ഉഷാ ബിന്ദുമോൾ, വി. ഇ. അബ്ബാസ്, എസ്. ബിന്ദു, പി.സിന്ധു, ഹുസൂർ ശിരസ്തദാർ കെ അനിൽകുമാർ മേനോൻ, സീനിയർ സൂപ്രണ്ട് ബിന്ദു രാജൻ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close