Ernakulam

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ- ഗാഡ്ജെറ്റ് ടെക്‌നോളജി, ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കൂടാതെ തൊഴിലധിഷ്ഠിത കോഴ്സുകളായ ഫര്‍ണിച്ചര്‍ ആന്റ് ഇന്റ്‌റീരിയര്‍ ഡിസൈനിങ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലേക്കും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ വിളിച്ചിരിക്കുന്നു. അവസാന തീയതി ഡിസംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2971400, 8590605259 ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കലൂര്‍, എറണാകുളം- 682017 വിലാസത്തിലോ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close