Ernakulam

വാഴക്കുളം ബ്ലോക്കിൽ ഡീറ്റെയിൽഡ് പ്രൊജക്ട് ക്ലിനിക്ക് സംഘടിപ്പിച്ചു

 കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വാഴക്കുളം, പെരുമ്പാവൂർ ബ്ലോക്ക് പഞ്ചായത്തുകളുടെ   ഡീറ്റെയിൽഡ്  പ്രൊജക്റ്റ്  ക്ലിനിക്ക്  സംഘടിപ്പിച്ചു. വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌  ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം അൻവർ അലി ഉദ്ഘാടനം ചെയ്തു.

കാർഷിക മേഖലയിലെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനം, സംസ്‌കരണം, വിപണനം, സേവനങ്ങൾ എന്നിവയ്ക്ക് അനുസൃതമായ പദ്ധതികൾ തയ്യാറാക്കുന്നതിനാണ് ഡി പി ആർ ക്ലിനിക്ക് സംഘടിപ്പിച്ചത്. പ്രൊസ്സസിംഗ് ടെക്നോളജി, യന്ത്രവൽക്കരണം, ബാങ്കിംഗ് പ്രൊഡക്ഷൻ, ഇൻഡസ്ട്രിമാനേജ്മെന്റ് എന്നീ മേഖലകളിലെ വിദഗ്ധരാണ്  പദ്ധതി തയ്യാറാക്കുന്നതിൽ പങ്കാളികളായത്.

ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അജി ഹക്കീം അധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ബേസിൽ പോൾ മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ അസിസ് മൂലയിൽ,  മെമ്പർമാരായ കെ. എം.സിറാജ്,  ഷമീർ തുകലിൽ,  കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ പി.അനിത , വി.ജി. സിബി, വ്യവസായ ഓഫീസർ മിനി പി ജോൺ, 
കർഷകർ, കർഷക സംരഭകർ, തുടങ്ങിയവർ  പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close