Ernakulam

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അദാലത്ത്

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനം, അംഗത്വം വർദ്ധിപ്പിക്കൽ, അംശദായ കുടിശ്ശിക നിവാരണം, അംഗങ്ങളുടെ വിവരങ്ങളുടെ ഡേറ്റാ ബേസ് അപ്ഡേഷൻ എന്നിവ വിപുലപ്പെടുത്തുന്നതിലേയ്ക്ക്  ജില്ലയിൽ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ കുടിശ്ശികയുള്ള ഗുണഭാക്താക്കൾക്കായി അദാലത്ത് നടത്തും. 

അദാലത്തിൽ ഗുണഭാക്താക്കൾക്കായി കുടിശ്ശികയുള്ള വരിസംഖ്യ തുകയ്ക്ക് പിഴ പലിശ ഒഴിവാക്കുന്നതും,കുടിശ്ശികയുളള വരിസംഖ്യ തുക അദാലത്ത് കാലയളവിൽ അഞ്ച് തവണകളായി ഒടുക്കുന്നതിനും അനുവാദം ഉണ്ടായിരിക്കുന്നതാണ്. അദാലത്തുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9947406826, 04842366191 എന്നീ നമ്പറിൽ ബന്ധപ്പെടുക.
 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close