Alappuzha

അരൂരില്‍ നവകേരള ദീപം തെളിഞ്ഞു

ആലപ്പുഴ: അരൂര്‍ നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തില്‍ മൂന്ന് ലക്ഷം നവകേരള ദീപം തെളിയിച്ചു. മണ്ഡലത്തിലെ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അങ്കണവാടികളിലും പൊതു ഇടങ്ങളിലും ബൂത്ത് കേന്ദ്രങ്ങളിലുമാണ് നവകേരള ദീപം തെളിഞ്ഞത്. അരയങ്കാവിലെ നവകേരളദീപത്തിന് ദലീമ ജോജോ എം.എല്‍.എ, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ല പഞ്ചായത്തംഗങ്ങള്‍, സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close