Alappuzha

ആലപ്പുഴ നവകേരള സദസ്സ്; പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു 

ആലപ്പുഴ:  ഡിസംബർ 15ന് ആലപ്പുഴ മണ്ഡലത്തിലെ എസ്.ഡി.വി.സ്‌കൂളിൽ നടക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ പ്രമോ വിഡിയോ പി.പി.ചിത്തരജ്ഞൻ എം.എൽ.എ പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് വീഡിയോ തയ്യാറാക്കിയത്. കൂടാതെ പോസ്റ്ററുകളും പ്രകാശനം ചെയ്തു.  വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി.ബിജുമോൻ, സുദർശനഭായി, പി.പി.സംഗീത, ജില്ല പഞ്ചായത്തംഗം ആർ.റിയാസ്, മണ്ഡലതല കൺവീനർ സി.പ്രേംജി, ജോയിന്റ് കൺവീനർ സി.കെ.ഷിബു, സബ് കമ്മറ്റി കൺവീനർമാരായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, എസ്.രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close