Alappuzha

ചേർത്തല ഉപജില്ലാ ശാസ്ത്ര മേള ആരംഭിച്ചു

ആലപ്പുഴ: ചേർത്തല ഉപജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ.റ്റി മേളയ്ക്ക് തുടക്കമായി. എ.എം. ആരിഫ് എംപി മേള ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം ആർ.റിയാസ് അധ്യക്ഷത വഹിച്ചു. 

ചേർത്തല ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 1500ലധികം വിദ്യാർഥികളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. ഗവ: എച്ച്.എസ്.എസ്. കലവൂർ, ഗവ. എച്ച്.എസ്.എൽ.പി.എസ്. കലവൂർ, ഗവ: പി.ജെ.എൽ.പി.എസ്. കലവൂർ, പി. ജെ. യു. പി. എസ്. കലവൂർ എന്നിവിടങ്ങളിലാണ് ശാസ്ത്രമേള നടക്കുന്നത്.

ചടങ്ങിൽ ചേർത്തല വിദ്യഭ്യാസ ജില്ല ഓഫീസർ പാർവതി ചന്ദ്രൻ, ഉപജില്ല ഓഫീസർ എ.എസ്. ബാബു, കലവൂർ പി.ജെ.യു.പി. സ്കൂൾ മാനേജർ പി. പ്രകാശ്, ഉപജില്ല എച്ച്.എം.ഫോറം കൺവീനർ ജോൺ ബോസ്കോ, സ്വാഗത സംഘം ജനറൽ കൺവീനർ എൻ. മഞ്ജു, പി.ടി.എ പ്രസിഡൻ്റുമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close