Alappuzha

കേരളത്തിൽ ഇന്ന് നടക്കുന്നത് 2306 കോടി രൂപയുടെ  സ്കൂൾ കെട്ടിട നിർമ്മാണം ; മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കേരളത്തിൽ ഇന്ന് 2306 കോടി രൂപയുടെ സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന ആലപ്പുഴ മണ്ഡലതല സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

141 സ്കൂളുകളിൽ 5 കോടി രൂപയുടെ വർക്കുകളിലൂടെ ആകെ 705 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 385 സ്കൂളുകളിൽ മൂന്നു കോടി രൂപയുടെ വർക്കുകളിലൂടെ 1155 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 446 സ്കൂളുകളിൽ ഒരു കോടി രൂപയുടെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഐക്യ കേരളം രൂപം കൊണ്ടതിന് ശേഷം ഏത് കാലത്താണ് ഇത്രയധികം പ്രവർത്തനങ്ങൾ സർക്കാർ സ്കൂളുകളുമായി ബന്ധപ്പെട്ട നടന്നിട്ടുള്ളത്. ഇതാണ് കേരളത്തിൽ നടക്കുന്ന വലിയ മാറ്റമെന്നും ഈ മാറ്റം കാണാതിരിക്കാൻ കഴിയില്ലയെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിമാരും ഡിജിപിയും ജില്ലയിലെ കളക്ടർമാർ മുതൽ ബന്ധപ്പെട്ട വിഷയങ്ങളുമായി ചേർന്നുവരുന്ന എല്ലാ ഉദ്യോഗസ്ഥരും പങ്കാളിയാകുന്ന
വിപുലമായ മേഖലാതല അവലോകനയോഗം സംഘടിപ്പിച്ചത്. സംസ്ഥാന അടിസ്ഥാനത്തിൽ പരിഗണിച്ച 697 വിഷയങ്ങളിൽ 582 വിഷയങ്ങൾ ഈ നാലു മേഖല അവലോകനയോഗങ്ങളിലൂടെ പരിഹരിക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. ജില്ലാ അടിസ്ഥാനത്തിൽ പരിഹരിക്കേണ്ട 265 വിഷയങ്ങളിൽ 263 എണ്ണവും തീർപ്പാക്കാൻ കഴിഞ്ഞു. രണ്ടെണ്ണത്തിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ആലപ്പുഴയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ഒന്നായ തീരദേശപാത
വലിയഴിക്കൽ മുതൽ ചെല്ലാനം വരെ നീണ്ടുകിടക്കുന്ന പ്രദേശത്തെ പാതയിൽ തോട്ടപ്പള്ളി മുതൽ പായൽ കുളങ്ങര വരെയുള്ള ഭാഗത്ത് നിലവിലെ ദേശീയപാത 66 തന്നെ ഉപയോഗിക്കാമെന്ന് ആലോചിച്ച് എറണാകുളത്തെ മേഖല യോഗത്തിൽ
ചർച്ച ചെയ്തു. ബാക്കിയുള്ളത് 70.07 കിലോമീറ്റർ ആണ്. അതിൽ 55.04 കിലോമീറ്ററിൽ 44 കിലോമീറ്റർ ഓളം സ്ഥലത്തെ കല്ലിടൽ പൂർത്തിയായിട്ടുണ്ട്. പതിനൊന്നര കിലോമീറ്ററിന്റെ കല്ലിടൽ പുരോഗമിക്കുകയാണ്. 15 കിലോമീറ്റർ ഭൂമിയേറ്റെടുക്കൽ നടപടികൾ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു വികസന ക്ഷേമ പ്രവർത്തനങ്ങളും സർക്കാർ നിർത്തിയിട്ടില്ല. ഒന്നും മുടങ്ങുകയും ഇല്ല. ഇനിയും നമുക്ക് മുന്നോട്ടു പോകേണ്ടതുണ്ട്. ഓരോ മേഖലയായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവർത്തനങ്ങളാണ് മുന്നോട്ടു കൊണ്ടു വരേണ്ടതെന്ന് ആലോചിക്കുന്നതിന്റെ ഭാഗമായാണ് നവ കേരള സദസ്സ് സംഘടിപ്പിക്കുന്നത്. നമ്മുടെ നാടിൻറെ കലാപരിപാടികൾ അടക്കം സംഘടിപ്പിച്ച് ജനകീയമായി തന്നെ നവ കേരള സദസ്സ് സംഘടിപ്പിക്കാൻ കഴിയണം. ഒരു നാടിൻ്റെ മുഴുവൻ പിന്തുണയും പിൻബലവും നവ കേരള സദസിൽ ഉണ്ടാവണമെന്നും മന്ത്രി ഓർമിപ്പിച്ചു.

യോഗത്തിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി. ഈ രണ്ടര വർഷം കേരളഭരണം നൈപുണ്യത്തിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിൽ പതിനായിരക്കണക്കിന് ഫയലുകളാണ് തീർപ്പാക്കിയത്. മന്ത്രിമാർ പങ്കെടുത്ത അദാലത്ത് മുഖ്യമന്ത്രിയുടെ മേഖലാതല അവലോകനയോഗം എന്നിവയ്ക്ക് പുറമേ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കാൻ നേരിട്ട് പരിശോധിക്കാൻ എത്തുകയാണ്.ഇതിന് മുന്നോടിയായി പഞ്ചായത്ത് തലം, ബൂത്ത് തലം, കുടുംബയോഗം എന്നിങ്ങനെ യോഗങ്ങൾ വിളിച്ചുചേർത്ത് പ്രശ്നങ്ങൾ ചർച്ച ചെയ്യണം. മുഖ്യമന്ത്രിയും മന്ത്രിമാരും വരുമ്പോൾ ഇവ പരിശോധിക്കാൻ പരാതി പരിഹാര സെല്ല്  ഉണ്ടാകും.മാറുന്ന കേരളത്തിൻറെ പുതിയൊരു പ്രവർത്തന രീതിക്കാണ് നമ്മൾ രൂപം കൊടുക്കുന്നത്.ഇതാരും ബഹിഷ്കരിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. അടുത്ത 10 വർഷത്തിനുള്ളിൽ ദുബായ്, സിംഗപ്പൂർ പോലെ ലോകത്തെ തന്നെ ഏറ്റവും വികസിതമായ സ്റ്റേറ്റ് ആയി കേരളത്തെ മാറ്റാൻ ലക്ഷ്യമിട്ടാണ് പിണറായി വിജയൻ സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എസ്.ഡി.വി സെന്റനറി ഹാളില്‍ ചേർന്ന യോഗത്തിൽ പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, സബ് കളക്ടർ സൂരജ് ഷാജി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ
കെ.ഡി. മഹീന്ദ്രൻ, വി.ജി.മോഹനൻ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, ജി. ബിജുമോൻ, കെ. സുദർശനഭായി, ടി.വി. അജിത് കുമാർ,
ജില്ല പഞ്ചായത്തംഗം അഡ്വ.ആർ. റിയാസ്, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആർ. നാസർ, കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, ജില്ല പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, പരിപാടിയുടെ കൺവീനർ എൽ.എസ്.ജി.ഡി. ഡയറക്ടർ സി.കെ. ഷിബു, 
വൈസ് പ്രസിഡന്റുമാർ, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബര്‍ 15ന് രാവിലെ 11 ന് ആലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്. 

സംഘാടക സമിതി

5001 അംഗ ജനറൽ കമ്മിറ്റിയും 225 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിച്ചത്. 14 സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.

പി.പി ചിത്തരഞ്ജൻ എം.എൽ.എ. ചെയർമാനും സി ബി ചന്ദ്രബാബു, ടി ജെ ആഞ്ചലോസ്, കെ ജി രാജേശ്വരി, കെ ആർ ഭഗീരതൻ, കെ ഡി മഹീന്ദ്രൻ, വി ജി മോഹനൻ, പ്രൊ.രാമാനന്ദ്, എസ് രാധാകൃഷ്ണൻ, കെ എൻ പ്രേമാനന്ദൻ, ഫാസിൽ, ഡോ. വി എസ് ജയൻ, കെ കെ ജയമ്മ, പി രഘുനാഥ്, പി കെ മേദിനി, പി വി സത്യനേശന്‍, ജി കൃഷ്ണപ്രസാദ്, സുഭാഷ് ബാബു, വി സി ഫ്രാൻസിസ്, വി ബി അശോകൻ, ആർ ജയസിംഹൻ, സിബിൽ രാജ്, മൈക്കിൾ മത്തായി, തഹസിൽദാർ അമ്പലപ്പുഴ, തഹസിൽദാർ ചേർത്തല എന്നിവർ വൈസ് ചെയർമാൻമാരും സബ്കളക്ടർ സൂരജ് ഷാജി  കൺവീനറും സി കെ ഷിബു ജോയിന്റ് കൺവീനറുമായ ജനറൽ കമ്മിറ്റി ആണ് രൂപീകരിച്ചത്.

റിസപ്ഷൻ കമ്മറ്റി ചെയർമാൻ: കെ കെ ജയമ്മ, ഫിനാൻസ് കമ്മറ്റി ചെയർമാൻ: കെ ഡി മഹീന്ദ്രൻ, സ്റ്റേജ് കമ്മറ്റി ചെയർമാൻ: പി പി സംഗീത, പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മറ്റി ചെയർമാൻ : ആർ റിയാസ്, ഗതാഗത കമ്മിറ്റി ചെയർമാൻ: ജി ബിജുമോൻ, ഫുഡ് കമ്മറ്റി ചെയർമാൻ: ആർ വിനീത, മെഡിക്കൽ കമ്മിറ്റി ചെയർമാൻ: സുദർശന ഭായ്, വെബ് ടെലികാസ്റ്റിംഗ് ഐ ടി സോഷ്യൽ മീഡിയ കമ്മറ്റി ചെയർമാൻ: ടി വി അജിത് കുമാർ,
വോളണ്ടിയർ കമ്മറ്റി ചെയർമാൻ: എം രജീഷ്, ക്ലീനിങ് ക്ലീനിങ് ആൻഡ് വാട്ടർ സപ്ലൈ കമ്മിറ്റി ചെയർമാൻ: പി എസ് എം ഹുസൈൻ, കല-സാംസ്കാരിക കമ്മറ്റി ചെയർമാൻ: എം ആർ പ്രേം, സ്പോർട്സ് കമ്മിറ്റി ചെയർമാൻ : പി ജെ ജോസഫ്,
എക്സിബിഷൻ അനുബന്ധ പരിപാടികൾ ചെയർമാൻ: ഷീന സനൽകുമാർ, അക്കോമഡേഷൻ കമ്മറ്റി ചെയർമാൻ: എസ് സന്തോഷ് ലാൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close