Alappuzha

ലോക തണ്ണീർത്തട ദിനാചരണം: പുറക്കാട് ബീച്ച് ശുചീകരിച്ചു

ആലപ്പുഴ: ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി തോട്ടപ്പള്ളി ജി.എച്ച്.എസ്. നാലുചിറയിലെ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തോട്ടപ്പള്ളി ബീച്ച് ശുചീകരണം നടത്തി. പരിസ്ഥിതി വകുപ്പിന്റെയും പുറക്കാട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി. ചെയർപേഴ്സൺ പ്രിയ അജേഷ് അധ്യക്ഷയായി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിനുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. രാജി, ഗ്രാമപഞ്ചായത്തംഗം ലീന രജനീഷ്,
പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി ജില്ല കോർഡിനേറ്റർ ഡോ.എസ്. ശ്രീകുമാർ, സ്കൂൾ അധ്യാപിക ബിന്ദു, സ്കൂൾ പ്രഥമാധ്യാപിക ജി. സുമംഗലി, ഇക്കോ ക്ലബ് കോർഡിനേറ്റർ ലാവണ്യ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close