Alappuzha

മാലിന്യമുക്ത കേരളം:  ശുചിത്വ ഗ്രാമ സഭയൊരുക്കി കഞ്ഞിക്കുഴി പഞ്ചായത്ത്

ആലപ്പുഴ: മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ ശുചിത്വ ഗ്രാമസഭ സംഘടിപ്പിച്ചു. കൂറ്റുവേലി ഗവൺമെന്റ് ഹയർ സെക്കന്റെറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമസഭ സംസ്ഥാനബാലവകാശ കമ്മീഷനംഗം അഡ്വ. ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഇതുവരെ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ, വലിച്ചെറിയൽ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ യോഗം വിലയിരുത്തി. ഓരോ വാർഡിലും ശുചിത്വ പ്രഖ്യാപനം നടത്തി പഞ്ചായത്തിനെ പൂർണ്ണമായി മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. 

ചടങ്ങിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ, സ്ഥിരം സമിതി അധ്യക്ഷരായ ബി. ബൈരഞ്ചിത്ത്, കെ. കമലമ്മ, ജ്യോതി മോൾ, പഞ്ചായത്തിന്റെ ഹരിത ബ്രാൻഡ് അംബാസിഡറായ കർഷകൻ എസ്.പി. സുജിത്ത്, പഞ്ചായത്തംഗങ്ങളായ മിനി പവിത്രൻ, ജോഷി മോൻ, ടി.പി. കനകൻ, ബി. ഇന്ദിര, പുഷ്പവല്ലി, ഫെയ്സി വി. ഏറനാട്, സി.കെ. ശോഭനൻ, സെക്രട്ടറി റ്റി.എഫ് സെബാസ്റ്റ്യൻ, പി. സുധീപ്, ദാസ് എന്നിവർപങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close